മലയാളി ഹോക്കി ഇതിഹാസം പി ആര്‍ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗം പി ആര്‍ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ തിരുവനന്തപുരത്ത് സര്‍ക്കാരിനു കീഴില്‍ ശ്രീജേഷിന് സ്വീകരണച്ചടങ്ങുകള്‍ ഒരുക്കിയിരുന്നു. ടോക്യോ ഒളിംപിക്സിന് പിന്നാലെ പാരിസ് ഒളിംപിക്സിലും ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയിരുന്നു. രണ്ടിലും ശ്രീജേഷ് നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു.

പാരിസ് ഒളിംപിക്സ് മെഡലോടെ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് താരം വിരമിക്കുകയും ചെയ്തു. ഒളിംപിക്സിന് മുന്നേ തന്നെ ശ്രീജേഷ് പാരിസിലേത് അവസാന മത്സരമായിരിക്കുമെന്ന് അറിയിച്ചിരുന്നു. വിരമിച്ചതിനു പിന്നാലെ ആദരസൂചകമായി ശ്രീജേഷ് ധരിച്ചിരുന്ന 16-ാം നമ്പര്‍ ജേഴ്‌സി വിരമിക്കുന്നതായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കളിക്കളത്തില്‍ നിന്ന് വിരമിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്രീജേഷിന് ഹോക്കി ഇന്ത്യ പുതിയ ചുമതലയും നല്‍കിയിരുന്നു. താരത്തെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ പ്രഖ്യാപനം നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*