രണ്ടു അവധി ഒരേ ദിവസം, അഞ്ചെണ്ണം ഞായറാഴ്ച; ഇതാ 2025ലെ സര്‍ക്കാര്‍ അവധികള്‍

സംസ്ഥാന സർക്കാർ അടുത്ത വർഷം നൽകുന്ന പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ പ്രധാനപ്പെട്ട അഞ്ച് അവധി ദിനങ്ങൾ ഞായറാഴ്ചയാണ്. റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്.

ഓണം ഉൾപ്പെടെ ആറു അവധികളുമായി സെപ്റ്റംബറാണ് ഏറ്റവും കുടുതൽ അവധികൾ ഉള്ള മാസം. അതേസമയം, ഗാന്ധി ജയന്തിയും, വിജയ ദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോ. ബി.ആർ അംബേദ്കർ ജയന്തിയും, വിഷുവും ഒരു ദിവസമാണ്.

ജനുവരി 2: മന്നം ജയന്തി
ഫെബ്രുവരി 26: മഹാശിവരാത്രി
മാര്‍ച്ച് 31: ഈദുല്‍ ഫിത്തര്‍
ഏപ്രില്‍ 14: വിഷു/ അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 17: പെസഹ വ്യാഴം
ഏപ്രില്‍ 18: ദുഃഖവെള്ളി
മെയ് 1: മെയ്ദിനം
ജൂണ്‍ 6: ബക്രീദ്
ജൂലൈ 24: കര്‍ക്കടക വാവ്
ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി
സെപ്റ്റംബര്‍ 4: ഒന്നാം ഓണം
സെപ്റ്റംബര്‍ 5: തിരുവോണം/ നബിദിനം
സെപ്റ്റംബര്‍ 6: മൂന്നാം ഓണം
ഒക്ടോബര്‍ 1: മഹാനവമി

ഒക്ടോബര്‍ 2: വിജയദശമി/ ഗാന്ധിജയന്തി

ഒക്ടോബര്‍ 20: ദീപാവലി
ഡിസംബര്‍ 25: ക്രിസ്മസ്
ഈദുല്‍ ഫിത്തര്‍, ബക്രീദ്, നബിദിനം എന്നിവ ചന്ദ്രമാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ദിവസം വ്യത്യാസപ്പെടാം.

നിയന്ത്രിത അവധികള്‍: അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (മാര്‍ച്ച് 4), അവനി അവിട്ടം (ആഗസ്റ്റ് 9), വിശ്വകര്‍മ ദിനം (സെപ്റ്റംബര്‍ 17).

Be the first to comment

Leave a Reply

Your email address will not be published.


*