വിനോദസഞ്ചാരവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു. ശംഖുമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലാണ് കേന്ദ്രം. ഇതിന്റെ നിർമാണം ഉടൻ പൂർത്തിയാകും. ഇവിടുത്തെ ആദ്യ വിവാഹം 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജർമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. അതിഥികൾക്ക് താമസസൗകര്യം, കടൽ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉൾപ്പെടുത്തി മെനു എന്നിവയുണ്ടാകും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല.
ഇതോടൊപ്പം ശംഖുമുഖം ബീച്ചും പരിസരവും മനോഹരമാക്കാനും പദ്ധതിയുണ്ട്. ബീച്ച് കേന്ദ്രീകരിച്ച് നൈറ്റ്ലൈഫ് കേന്ദ്രവും ഒരുക്കുന്നുണ്ട്. നവംബറിൽ നിർമാണം ആരംഭിച്ച് അടുത്ത ജനുവരിയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാകും ശംഖുമുഖം.
Be the first to comment