ചേർത്തല: സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയേയും യുവാവിനേയും ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിലാണ് യുവാവിനെയും പ്ലസ്ടു വിദ്യാർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിപ്പുറം സ്വദേശി അനന്തകൃഷ്ണൻ (23) , ഇയാളുടെ വീടിനു സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി എലിസബത്ത് (17) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു കാണപ്പെട്ടത്. പൂച്ചാക്കലിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് എലിസബത്ത് . സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്കൂൾ കഴിഞ്ഞ് വരുന്ന സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താതായതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്.
തുടർന്ന് എലിസബത്തിൻ്റെ ബന്ധുക്കൾ ചേർത്തല പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണപ്പെട്ട അനന്തകൃഷ്ണൻ അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് മൃതദേഹങ്ങൾ ഇന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പോലീസ് സർജൻ്റെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തുമെന്ന് ചേർത്തല പോലീസ് വ്യക്തമാക്കി.
Be the first to comment