
കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക് ഈ സിനിമ സഞ്ചരിക്കുന്നു.
സംഗീതം SP വെങ്കിടേഷ്, ക്യാമറ അജയൻ J വിൻസൻ്റ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – പ്രിറ്റി എഡ്വേർഡ്,കൃഷ്ണകുമാർ, സഹസംവിധാനം – ദീപക് നാരായണൻ ,ബിനിൽ ,വാർത്താവിതരണം ഏബ്രഹാം ലിങ്കൺ. മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തും തൊടുപുഴയിലുമായി ഉടൻ ആരംഭിക്കുന്നു.
Be the first to comment