സ്വർണ്ണക്കടത്ത്, ലാവലിൻ കേസുകൾ വ്യാഴാഴ്ച സുപ്രിംകോടതി പരിഗണിക്കും

ലാവലിൻ, സ്വർണ്ണക്കടത്ത് കേസുകൾ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിയ്ക്കും. ലാവലിൻ കേസിലെ അപ്പീൽ എട്ടാമത്തെ ഇനമായാണ് ചീഫ് ജസ്റ്റിസ് പരിഗണിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് കേരളത്തിൽ നിന്ന് മാറ്റണമെന്ന ഇ.ഡി ഹർജി മുപ്പതാമത്തെ ഇനമായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയതുൾപ്പടെയുള്ള ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ സെപ്റ്റംബർ പതിമൂന്നിന് ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞിരുന്നത്. എന്നാൽ അന്ന് അദ്ദേഹം ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ ഹർജികൾ പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. ഹർജികൾ പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഏതെങ്കിലും കക്ഷി ആവശ്യപെടുമോ എന്ന് വ്യക്തമല്ല.

Be the first to comment

Leave a Reply

Your email address will not be published.


*