
‘‘കൺകണ്ടത് നിജം, കാണാതത് പൊയ്; നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’’ മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗുമായി, ആവേശം ഇരട്ടിയാക്കി മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസർ റിലീസായി. 1:30 മിനിമിനിറ്റുള്ള വീഡിയോയിൽ മോഹൻലാലിനെ മാത്രമാണ് സംവിധായകൻ പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നത്. ആവേശത്തിൻ്റെ കൊടുമുടി കയറ്റുന്ന ‘സസ്പെൻസ്’ ബാക്കി നിർത്തുകയാണ് ടീസർ.
ബിഗ് സ്ക്രീനില്‍ വിസ്മയങ്ങള്‍ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് വാലിബന്‍. രാജസ്ഥാന്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം ജൂണ്‍ രണ്ടാം വാരം ആണ് അവസാനിച്ചത്. ബംഗാളി നടി കഥ നന്ദി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളാണ് വാലിബനുവേണ്ടി അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ട്. ജനുവരി 25നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.
Be the first to comment