നിയമസഭ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. തുടരന്വേഷണം നടത്തി ക്രൈം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പുകള്‍ മുഴുവൻ കൈമാറണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. വിചാരണ തുടങ്ങുന്നതിന് മുമ്പ് മുഴുവൻ വിവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

എന്നാൽ പ്രതികള്‍ക്ക് കൈമാറാൻ കഴിയുന്ന എല്ലാ രേഖകളും ഇതിനകം കൈമാറിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കോടതി ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ഈ തർക്കമാകും പരിഗണിക്കുക. മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെ ആറ് എൽഡിഎഫ് നേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിവരെ പ്രതികള്‍ പോയെങ്കിലും കോടതി തള്ളിയിരുന്നു.

വിചാരണ ആരംഭിക്കാനിരിക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് പിന്നീട് കോടതി സമീപിച്ചു. തുടരന്വേഷണം നടത്തിയ റിപ്പോർട്ട് നൽകിയതിനെ പിന്നാലെയാണ് തടസ്സ ന്യായങ്ങള്‍ പ്രതികള്‍ ഉന്നയിക്കുന്നത്. കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്.

 

Be the first to comment

Leave a Reply

Your email address will not be published.


*