അബുദബി: റസിഡന്റ് വിസ കാലാവധികഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർക്ക് പിഴകൂടാതെ രാജ്യം വിടാൻ ഗ്രേയ്സ് പിരീഡ് പ്രഖ്യാപിച്ച് യുഎഇ. സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് ഇളവ്. ഈ കാലയളവിനുളളിൽ പുതിയ വിസയിലേക്ക് മാറുകയോ രാജ്യം വിടുകയോ ചെയ്യാം. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡിൻറിൻറി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, ആൻഡ് പോർട്ട് സെക്യൂരിറ്റി വകുപ്പ് ഗ്രേസ് പിരീഡ് അനുവദിച്ചത്.
മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് തുടരുന്നവർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാനാകും. നിലവിൽ കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ പിഴകളാണ്. കാലാവധി കഴിഞ്ഞ് ആദ്യദിവസം തന്നെ മടങ്ങുകയാണെങ്കിൽ ഔട്ട് പാസ് ഉൾപ്പെടെ 300 ദിർഹം പിഴ നൽകണം. പിന്നീടുള്ള ഓരോ ദിവസം അൻപത് ദിർഹം വീതമാണ് പിഴയായി ഈടാക്കുന്നത്.
Be the first to comment