ഗാസയിൽ താത്കാലിക തുറമുഖം നിർമിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക

ഗാസ: യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയിൽ സഹായമെത്തിക്കുന്നതിനായി താത്കാലിക തുറമുഖം നിർമിക്കാനൊരുങ്ങി അമേരിക്ക. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. ആറാം മാസത്തിലേക്ക് കടക്കുന്ന ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ ഗാസയിലെ ഭൂരിഭാഗം ജനങ്ങളും മുഴുപട്ടിണിയിലാണ്. അടിസ്ഥാനസൗകര്യങ്ങൾ തകർന്നടിഞ്ഞ അവിടേക്കു സൗജന്യഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎൻ ഏജൻസികളെ ഇസ്രയേൽ സൈന്യം തടയുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയാണ്.

ഈ സാഹചര്യത്തിലാണ് അടിയന്തര നടപടിയുമായി അമേരിക്ക രംഗത്തെത്തുന്നത്. വരാനിരിക്കുന്ന സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ബൈഡൻ നടത്തുമെന്നാണ് അന്താരാഷ്ട്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗാസയില്‍ 23 ലക്ഷത്തോളം പേര്‍ പട്ടിണിയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*