കോട്ടയം: ഇന്നോവ വാഹനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുകയും വണ്ടിചെക്ക് നൽകി കബളിപ്പിക്കുകയും ചെയ്ത കേസിൽ കീഴ്കോടതി ശിക്ഷ ശരിവച്ച് സെഷൻസ് കോടതി.
കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം കോടതി ശിക്ഷിച്ച പള്ളിക്കത്തോട് ആനിക്കാട് പള്ളിത്താഴെ വീട്ടിൽ ആലീസ് ചാക്കോയുടെ പിഴ ശിക്ഷയാണ് സെഷൻസ് കോടതി ശരിവച്ചത്. കോട്ടയം വടവാതൂർ വടാമറ്റത്തിൽ വി സി ചാണ്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിൽ വിധി.
മജിസ്ട്രേറ്റ് കോടതി പിഴ അടയ്ക്കാൻ വിധിച്ച 3.85 ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കഠിന തടവ് അനുഭവിക്കണമെന്ന ശിക്ഷയാണ് സെഷൻസ് കോടതി ശരിവച്ചത്.
അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജെ.നാസറാണ് വിധി പ്രഖ്യാപിച്ചത്.പ്രോസിക്യൂഷനു വേണ്ടി
അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.സിറിൽ തോമസും, വി സി ചാണ്ടിയ്ക്കു വേണ്ടി അഡ്വ.വിനു ജേക്കബ് മാത്യുവും കോടതിയിൽ ഹാജരായി.
Be the first to comment