പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കാൻ വാട്ടർ അഥോറിറ്റി തയ്യാറായില്ല; വീട്ടുകാർക്ക് വെള്ളം ലഭിക്കില്ല

അതിരമ്പുഴ: പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കാൻ വാട്ടർ അഥോറിറ്റി തയ്യാറാകാതിരുനതിനെ തുടർന്ന് വീട്ടുകാർക്ക് വെള്ളം ലഭിക്കാനുള്ള വഴിയടഞ്ഞു. അതിരമ്പുഴ – കൈപ്പുഴ റോഡിൽ കുറ്റിയേൽ കവലയ്ക്ക് സമീപമുള്ള ഉപഭോക്താവിനാണ് കണക്ഷൻ ലഭിച്ചെങ്കിലും വെള്ളം കിട്ടാനുള്ള വഴിയടഞ്ഞത്. അതിരമ്പുഴ – കൈപ്പുഴ റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമിച്ചു വരികയാണ്. ഒരു വർഷത്തോളമായി നിർമാണ പ്രവൃത്തികൾ നടക്കുന്നു. നാലു മാസം മുമ്പാണ് ഈ റോഡിൻ്റെ വശങ്ങളിലുള്ള വീടുകളിൽ വാട്ടർ കണക്ഷൻ ലഭിച്ചത്.

സമീപ വീടുകളിലെല്ലാം വെള്ളം ലഭിച്ചപ്പോൾ ഒരു വീട്ടിൽ വെള്ളം ലഭിച്ചില്ല. വിവരം വാട്ടർ അഥോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നാലു മാസം പിന്നിട്ടിട്ടും തകരാർ യഥാസമയം കണ്ടെത്താൻ അവർ തയ്യാറായില്ല. ഇതിനിടെ റോഡ് നിർമാണം അവസാന ഘട്ടത്തിൽ എത്തുകയും ചെയ്തു.

50 മീറ്ററോളം റോഡ് കുഴിക്കാതെ പൈപ്പ് ലൈൻ നന്നാക്കാൻ സാധിക്കില്ല. ഇനി റോഡ് കുഴിക്കാൻ കെ എസ് ടി പി അധികൃതർ സമ്മതിക്കുകയുമില്ല. വാട്ടർ അഥോറിറ്റി അധികൃതരുടെ അനാസ്ഥയിൽ ഉപഭോക്താവിന് ശുദ്ധജലം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*