സമൂഹ വിവാഹത്തില്‍ വരന്‍ എത്തിയില്ല ; സ്വന്തം സഹോദരനെ വിവാഹം കഴിച്ച് യുവതി

ന്യൂഡല്‍ഹി: സമൂഹ വിവാഹത്തില്‍ വിവാഹം കഴിക്കാനിരുന്ന വരന്‍ എത്താത്തതിനെത്തുടര്‍ന്ന് യുവതി സ്വന്തം സഹോദരനെ വിവാഹം ചെയ്തു. മുഖ്യമന്ത്രിയുടെ ധനസഹായ ഫണ്ടില്‍ നടത്തുന്ന സമൂഹ വിവാഹത്തിലാണ് സംഭവം. സമൂഹ വിവാഹ പദ്ധതിയില്‍ നിന്നുള്ള  ആനുകൂല്യം നഷ്ടമാകാതിരിക്കാനാണ് ഇത്തരത്തില്‍ വിവാഹം കഴിച്ചത്. വരന്‍ രമേഷ് യാദവിന് എത്താന്‍ കഴിയാതെ വന്നപ്പോഴാണ് പ്രീതി യാദവ് എന്ന യുവതിയെ ചില ഇടനിലക്കാര്‍ അവളുടെ സഹോദരന്‍ കൃഷ്ണയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത്.

വിവാഹം കഴിച്ച യുവതിയും സമയത്ത് എത്താതിരുന്ന വരനും നേരത്തെ വിവാഹം കഴിച്ചവരാണ്. സമൂഹ വിവാഹത്തില്‍ വിവാഹം കഴിക്കുന്നവര്‍ക്ക് ലഭിക്കുന്ന 51,000 രൂപ ധനഹായം ലഭിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യുകയും വിവാഹം നടത്തുന്നതിന് മുമ്പ് രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികളെടുക്കുകയും ചെയ്തു.

സമൂഹ വിവാഹത്തില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ക്ക് 51,000 രൂപയാണ് നല്‍കുന്നത്. വധുവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 35,000 രൂപ നല്‍കും. ദമ്പതികള്‍ക്ക് വിവാഹ സമ്മാനങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപയും 6000 രൂപ ചടങ്ങ് നടത്തുന്നതിനും നല്‍കും.

Be the first to comment

Leave a Reply

Your email address will not be published.


*