ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന് അറിയപ്പെടുന്ന ലുസീൽ റാൻഡോൺ അന്തരിച്ചു. 118 വയസ്സായിരുന്നു ലുസീലയ്ക്ക്. ഫ്രാൻസിൽ കന്യാസ്ത്രീ ആയിരുന്ന ലുസീല, സിസ്റ്റർ ആൻഡ്രി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഫ്രഞ്ച് നഗരമായ ടുലാനിലെ നഴ്‌സിംഗ് ഹോമിൽ ചൊവ്വാഴ്ചയാണ് മരണം സംഭവിക്കുന്നത്. 

1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലായിരുന്നു ലുസീൽ റാൻഡോൺ ജനിച്ചത്. യൂറോപിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിട്ടായിരുന്നു കഴിഞ്ഞ വർഷം വരെ സിസ്റ്റർ ആൻഡ്രി അറിയപ്പെട്ടിരുന്നത്. 119 വയസ്സുള്ള ജപ്പാനിലെ കെയ്ൻ തനാക്കയുടെ മരണത്തിന് പിന്നാലെ അവർ ലുസീൽ ലോകത്തെ തന്നെ പ്രായം കൂടിയ വ്യക്തിയായി മാറുകയായിരുന്നു.

2021 ൽ ലുസീൽ കോവിഡ് ബാധിതയിയെങ്കിലും അവർ രോഗത്തെ അതിജീവിച്ചിരുന്നു. 1944ൽ 40-ാം വയസിലാണ് അവർ കോൺവെന്റിന്റെ ഭാഗമാകുന്നത്. ഇതിന് മുൻ അധ്യാപിക, ഗവർണർ എന്നീ പദവികളും വഹിച്ചിരുന്നു. 1979 മുതൽ നഴ്സിങ് ഹോമുകളുടെ ഭാഗമായി പ്രവർത്തിച്ച് വരികായിരുന്നു. 2009 മുതലാണ് ടുലാനിൽ സ്ഥിരതാമസമാക്കുന്നത്.

ജോലിയാണ് എന്നെ ജീവനോടെ നിലനിർത്തിയതെന്ന് ലൂസെൽ പറഞ്ഞിരുന്നു. ‘ആളുകൾ പറയുന്നത് ജോലി കൊല്ലുന്നു എന്നാണ്, എന്നെ സംബന്ധിച്ചിടത്തോളം ജോലി എന്നെ ജീവനോടെ നിലനിർത്തി, 108 വയസ്സ് വരെ ഞാൻ ജോലി ചെയ്തുകൊണ്ടിരുന്നു. ആളുകൾ പരസ്പരം വെറുക്കുന്നതിനുപകരം പരസ്പരം സ്‌നേഹിക്കുകയും സഹായിക്കുകയും വേണം. അതെല്ലാം പങ്കിട്ടാൽ കാര്യങ്ങൾ വളരെ മികച്ചതായിരിക്കും’ ലൂസെൽ പറഞ്ഞിരുന്നു.

 1997ൽ തെക്കൻ ഫ്രാൻസിലെ ആർലെസിൽ 122-ാം വയസ്സിൽ അന്തരിച്ച ജീൻ കാൽമെന്റ്, ഏതൊരു മനുഷ്യനും എത്തിച്ചേരുന്ന ഏറ്റവും പ്രായം കൂടിയ പ്രായം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*