പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ല; തകരാർ നേരിട്ട് എക്സ്

ലോകവ്യാപകമായി തകരാർ നേരിട്ട് എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗ്ഗിങ് സൈറ്റായ എക്സ്. നിരവധി ഉപയോക്താക്കളാണ് എക്‌സിൽ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായി ബുധനാഴ്ച രാവിലെ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിൽനിന്ന് ഇത്തരം പരാതികൾ പുറത്തുവരുന്നുണ്ട്. പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നം.

തകരാറുകൾ ട്രാക്ക് ചെയ്യുന്ന Downdetector, യുഎസിൽ 36,500-ലധികം റിപ്പോർട്ടുകൾ പ്രവർത്തനരഹിതമായ സമയത്ത് കാണിച്ചു.ഡൗൺഡിറ്റക്ടർ.കോം റിപ്പോർട്ട് പ്രകാരം, അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിൽനിന്നെല്ലാം എക്‌സിലെ തകരാർ സംബന്ധിച്ച് പരാതി ഉയർന്നിട്ടുണ്ട്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് മസ്‌കും അമേരിക്കന്‍ പ്രസിഡന്‌റ് സ്ഥാനാര്‍ഥി ഡോണള്‍ഡ്ട്രംപും തമ്മില്‍ എക്‌സില്‍ നടന്ന അഭിമുഖം സാങ്കേതികപ്രശ്‌നം കാരണം തടസപ്പെട്ടത്. ഇതിനെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പറഞ്ഞതിലും മണിക്കൂറുകള്‍ വൈകിയാണ് ഈ അഭിമുഖം പിന്നീട് നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*