
കോട്ടയം: ഗാന്ധിനഗറിലുള്ള പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി അന്യ സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു. ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡിലുള്ള പി.എം ചെറിയാൻ കമ്പനിയുടെ ഐഒസി പമ്പിലാണ് കവർച്ച നടന്നത്.
പശ്ചിമ ബംഗാൾ സ്വദേശിയായ പമ്പിലെ ജീവനക്കാരൻ റാഷിദുൾ ഇസ്ലാം ആണ് ഓഫീസിലെ ലോക്കറിന്‍റെ താക്കോൽ മോഷ്ടിച്ച് ഇതിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞത്. ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Be the first to comment