റിട്ടയേർഡ് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം

ഏറ്റുമാനൂർ: തവളക്കുഴിക്ക് സമീപം താമസിക്കുന്ന വൈശാലിയിൽ വീട്ടിൽ റിട്ടേർഡ് കസ്റ്റംസ് ഉദ്യോഗസ്ഥൻ രാജൻറെ വീട്ടിലാണ് മോഷണം നടന്നത്. ഈ മാസം പത്താം തീയതി രാജനും ഭാര്യയും വിനോദയാത്രയ്ക്ക് ആയി പോയിരുന്നു.

ഞായറാഴ്ച രാവിലെ വീട് വൃത്തിയാക്കുന്നതിന് എത്തിയ വീട്ടുജോലിക്കാരി ശാന്തമ്മയാണ് ആദ്യം വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. പിന്നീട് ഏറ്റുമാനൂർ പോലീസിൽ അറിയിക്കുകയും തുടർന്ന് ഏറ്റുമാനൂർ എസ് ഐ കെ പ്രശോഭിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം സ്ഥിരീകരിച്ചത്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങളും  പണവുമാണ് മോഷണം പോയത്.

 ഈ വീട്ടിൽ താമസിച്ചിരുന്ന രണ്ടു പേയിങ് ഗസ്റ്റുകൾ കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*