കോട്ടയം കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിനു സമീപം മോഷണം

കോട്ടയം :  മഴക്കാലം എത്തിയതോടെ കോട്ടയം കലക്ടറേറ്റ് വാർഡിലും മോഷണം പെരുകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി, കെ.ആർ. വേണുഗോപാലിന്റെ പലചരക്ക് കട എന്നിവിടങ്ങളിൽ മോഷണം നടന്നു.

നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ വയറിങ് സാമഗ്രികളും മോഷ്ടിച്ചു. വേണുഗോപാലിന്റെ കടയിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*