‘കേരളത്തിന്റെ മാപ്പുണ്ട്‌.., നിലമ്പൂരിന്റെ മാപ്പുണ്ട്‌.., ഇനിയും വേണോ മാപ്പ്‌…’; ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പി വി അൻവർ

മലപ്പുറം: ജില്ലാ പോലീസ് മേധാവിക്കെതിരായ അപകീർത്തി പരാമർശത്തിൽ മാപ്പുപറയണമെന്ന പോലീസ് അസോസിയേഷന്റെ ആവശ്യത്തിൽ പരിഹാസവുമായി പിവി അൻവർ എംഎൽഎ. ഫെയ്സ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിൻ്റെയും മാപ്പ് ഇട്ടുകൊണ്ടാണ് അൻവറിന്റെ പരിഹാസം.

കേരളത്തിന്റെ മാപ്പുണ്ട്‌.. മലപ്പുറം ജില്ലയുടെ മാപ്പുണ്ട്‌.. നിലമ്പൂരിന്റെ മാപ്പുണ്ട്‌.. ഇനിയും വേണോ മാപ്പ്‌… അൻവർ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഇന്നലെ പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മലപ്പുറം എസ്പിയെ അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ പി വി അന്‍വര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ രം​ഗത്തെത്തിയിരുന്നു. അപകീര്‍ത്തികരവും ദുരുദ്ദേശ്യപരവുമായ പരാമര്‍ശങ്ങളില്‍ അപലപിച്ചുകൊണ്ടാണ് അന്‍വര്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*