ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ വിതരണം ഉണ്ടായിരിക്കില്ല

തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. ഇന്ന് റേഷൻ കടകൾ അടച്ചിട്ടത് ഇപോസ് ക്രമീകരണത്തിന്‍റെ ഭാഗമായാണ്. നാളെ ഞായറാഴ്ച. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും റേഷൻ ഉടമകളുടെ സമരമായിരിക്കും.

കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം 5 നാണ് അവസാനിച്ചത്. തുടർച്ചയായ 4 ദിവസത്തെ അവധിയോടെ ഇനി ഈ മാസത്തെ റേഷൻ വിതരണ 10 തീയതിയോടെയെ ആരംഭിക്കൂ. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ ഉടമകൾ സമരം നടത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*