ആരോഗ്യമുളള ജീവിതത്തിന് ഈ എട്ട് കാര്യങ്ങള്‍ ശീലമാക്കിയാലോ?

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നു പറയുന്നതുപോലെ തന്നെ പറയാറുളള ഒന്നാണ് ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നും. ധാരാളം സ്വത്തും പണവും ഉണ്ടായിട്ടും ആരോഗ്യമില്ലെങ്കില്‍ അതൊന്നും ആസ്വദിക്കാനോ ജീവിക്കാനോ നമുക്കാവില്ല. അതിനാല്‍ തന്നെ ആരോഗ്യകരമായ ജീവിതം നയിക്കുക എന്നതാണ് ഒട്ടുമിക്കയാളുകളുടെയും ആഗ്രഹവും. 

നമ്മുടെ ആരോഗ്യവും ജീവിതശൈലിയും തമ്മില്‍ അടുത്ത ബന്ധമാണുളളത്. മോശം ജീവിതശൈലി നമ്മെ വളരെ വേഗം രോഗിയാക്കും. അതിനാല്‍ തന്നെ ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ജീവിതശൈലികളും നാം പാലിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഓരോരുത്തരും ശീലിക്കേണ്ട ചില നല്ല ശീലങ്ങളെക്കുറിച്ച് അറിയാം.

നന്നായി ഭക്ഷണം കഴിക്കുക-

നമ്മുടെ ശാരീരികാരോഗ്യത്തിന് പ്രധാനമായ ഒന്നാണ് ഭക്ഷണം. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിന്നതിലൂടെ നമ്മുടെ ആരോഗ്യം മെച്ചപ്പെടും.

സിഗരറ്റ് ഒഴിവാക്കുക-

പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണ്ടത് പ്രധാനമാണ്. ഇവ നമ്മുടെ ശരീത്തിന് വളരെയധികം ദോഷങ്ങളുണ്ടാക്കും.

നല്ല ഉറക്കം-

ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ദരും പറയുന്നു. ആരോഗ്യത്തോടെയിരിക്കാന്‍ മതിയായ ഉറക്കം അനിവാര്യമാണ്.

വ്യായാമം ചെയ്യാം –

പതിവായി ശാരീരിക വ്യായാമം ചെയ്യുന്നത് രോഗങ്ങളെ തടയാനും ആരോഗ്യത്തോടെയിരിക്കാനും നമ്മെ സഹായിക്കും. വ്യത്യസ്ത തരം ശാരീരിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാവുന്നതാണ്. 

സമ്മര്‍ദ്ദം കുറയ്ക്കാം –

ആരോഗ്യമുള്ള ജീവിതത്തിന് മാനസികാരോഗ്യവും ഏറെ പ്രധാനമാണ്. അതിനാല്‍ മനസിനെ ശാന്തമാക്കാനും കഴിവതും സമ്മര്‍ദ്ദം കുറയ്ക്കാനും ശ്രമിക്കുക. ഇതിനായി യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയൊക്കെ പരീക്ഷിക്കാവുന്നതാണ്. 

മദ്യപാനം ഒഴിവാക്കുക-

മദ്യപാനം നമ്മുടെ ആരോഗ്യത്തിന് അപകടകരമാണ്. അതിനാല്‍ തന്നെ മദ്യത്തിന്റെ ഉപയോഗം പരമാവധി പരിമിതപ്പെടുത്തുക. അമിതമായ മദ്യപാനം ഒഴിവാക്കുക.

മയക്കുമരുന്ന് ഉപയോഗം-

മദ്യത്തിനൊപ്പം മയക്കുമരുന്നിന്റെ ഉപയോഗവും ആരോഗ്യത്തെ മോശമായി ബാധിക്കും. അതിനാല്‍ മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക

നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തുക-

നമ്മുടെ ചുറ്റുമുളള ആളുകള്‍ നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ നമ്മുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം നിലനിര്‍ത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*