പല്ലുകളുടെ ആരോഗ്യത്തിന് ഈ ആറ് ഭക്ഷണങ്ങള്‍ ശീലമാക്കാം

1. യോഗര്‍ട്ട്

രുചിയും പോഷക ഗുണങ്ങളും നിറഞ്ഞ യോഗര്‍ട്ട് പല പ്രമുഖ ഡയറ്റുകളിലും ഇടം പിടിച്ചിട്ടുണ്ട്. പ്രോബയോട്ടിക്സും പ്രോട്ടീനും അവശ്യ പോഷണങ്ങളും അടങ്ങിയ യോഗര്‍ട്ട് ദിവസവും കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തുമ്പോള്‍ പ്രോട്ടീന്‍ പേശികളുടെ വികസനത്തില്‍ സഹായിക്കും. ഇതിലെ ബി വൈറ്റമിനുകള്‍ ചയാപചയ സംവിധാനത്തിലും മുഖ്യ പങ്ക് വഹിക്കുന്നു. ഉയര്‍ന്ന പ്രോട്ടീന്‍ തോതുള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും യോഗര്‍ട്ട് നല്ലതാണ്.

2. ഇലക്കറികള്‍

ഇലക്കറികള്‍ സ്ഥിരമായി കഴിക്കുന്നത് ശരീരരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. പല്ലുകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്. കാലറി മൂല്യം കുറവായതിനാല്‍ വണ്ണം കുറയ്ക്കാനായി ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം. ഇലക്കറി പതിവാക്കുന്നവര്‍ക്കു ഹൃദ്രോഗവും കാന്‍സറും കുറവെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടിയ തോതില്‍ മഗ്‌നീഷ്യവും കുറഞ്ഞ ഗ്ലൈസിമിക് ഇന്‍ഡക്‌സും കാരണം പ്രമേഹരോഗികള്‍ക്കും കഴിക്കാം.

3. ആപ്പിള്‍

ആപ്പിള്‍ സ്ഥിരമായി കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. വാട്ടണ്‍ കണ്ടന്റും നാരുകളാലും ഇവ സമ്പന്നമാണ്. ഇത് ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നു. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ്സ്, മഗ്‌നീഷ്യം, വിറ്റാമിന്‍ സി, കെ, കാല്‍സ്യം, വിറ്റാമിന്‍ ബി-6 തുടങ്ങിയ പോഷകങ്ങളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ആപ്പിളില്‍ താരതമ്യേന ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി സസ്യഭക്ഷണങ്ങളില്‍ നിന്ന് ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

4. ഡാര്‍ക്ക് ചോക്ലേറ്റ്

ചോക്ലേറ്റ് വിഭാഗത്തില്‍ ഏറ്റവും മികച്ച വിഭാഗമാണിത്. പല്ലുകളുടെ ആരോഗ്യത്തിന് ഡാര്‍ക്ക് ചോക്ലേറ്റ് മികച്ചതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന സിബിഎച്ച് പല്ലുകളുടെ ഇനാമലിനെ സംരക്ഷിക്കുന്നു. പല്ലുകളുടെ ശക്തിക്കും ആരോഗ്യത്തിനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം.

5. ഗ്രീന്‍ ടീ, ബ്ലാക്ക് ടീ

ഗ്രീന്‍ ടീ, ബ്ലാക്ക് ടീ എന്നിവയില്‍ അടങ്ങിയരിക്കുന്ന പോളിഫിനോള്‍സ് പ്ലേഗ് ബാക്ടീരിയയുമായി പ്രവര്‍ത്തിക്കുന്നു. പല്ലുകളെ ആക്രമിക്കുന്ന ആസിഡുകളെ ഇവ പ്രതിരോധിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*