കാലിലെ ഈ ലക്ഷണങ്ങള്‍ ഒരുപക്ഷെ കരള്‍ രോഗത്തിന്റേതാകാം; നമുക്ക് നോക്കാം!

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കുക, പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കരള്‍ ചെയ്യുന്നു. കരള്‍ തകരാറിലാകുന്നതിനു പിന്നില്‍ പല കാരണങ്ങളുണ്ടാകാം. കരള്‍ രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ നമ്മുടെ പാദങ്ങളിലും കാണാം. ഈ ലക്ഷണങ്ങളെ കുറിച്ച് നമുക്ക് നോക്കാം. 

നീര്‍വീക്കം:

പാദങ്ങളിലും കണങ്കാലുകളിലും നീര്‍വീക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിറോസിസ്, ഫാറ്റി ലിവര്‍ ഡിസീസ് തുടങ്ങി കരള്‍ സംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 

നിങ്ങള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് സി ഉണ്ടെങ്കില്‍, കരള്‍ ക്യാന്‍സറിനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നു. കാരണം, ഈ രോഗങ്ങള്‍ പലപ്പോഴും സിറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കരള്‍ രോഗം സിറോസിസായി മാറാം. ഇതുമൂലം കരള്‍ ക്യാന്‍സറിനുള്ള സാധ്യതയും ഗണ്യമായി വര്‍ദ്ധിക്കുന്നു. അതിനാല്‍ നിങ്ങളുടെ പാദങ്ങളില്‍ നീര്‍വീക്കം കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

പാദങ്ങളില്‍ ചൊറിച്ചില്‍:

ഹെപ്പറ്റൈറ്റിസ് കൂടുതലായ കേസുകളില്‍, ചില രോഗികള്‍ക്ക് കൈകളിലും കാലുകളിലും ചൊറിച്ചില്‍ പ്രശ്നം നേരിടേണ്ടിവരും. ചര്‍മ്മത്തില്‍ ചൊറിച്ചില്‍ തുടങ്ങുന്നതാണ് ലക്ഷണം. കൈകളുടെയും കാലുകളുടെയും ചര്‍മ്മം വളരെ വരണ്ടതായിത്തീരുന്നു. നിങ്ങളുടെ കൈകളിലും കാലുകളിലും മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നത് ഈ അവസരത്തില്‍ നല്ലതാണ്. 

പാദങ്ങളില്‍ വേദന:

കരള്‍ രോഗം മൂലം, കാല്‍പാദത്തില്‍ വേദനയുടെ പ്രശ്നം നേരിടേണ്ടിവരും. കരള്‍ ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍, എഡിമയില്‍ ദ്രാവകം ശരീരത്തില്‍ അടിയാന്‍ തുടങ്ങുന്നു. കാലുകളിലെ പെരിഫറല്‍ ന്യൂറോപ്പതി (കാലുകളുടെ മരവിപ്പ്, ബലഹീനത, നാഡിക്ക് കേടുപാടുകള്‍ കാരണം വേദന) വിട്ടുമാറാത്ത കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. കരള്‍ രോഗത്തിന് ഏറ്റവും സാധാരണമായ കാരണം ഹെപ്പറ്റൈറ്റിസ് ആണ്. കരള്‍ സിറോസിസ്, ഫാറ്റി ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ് എന്നിവയാണ് മറ്റ് തരത്തിലുള്ള കരള്‍ രോഗങ്ങള്‍. കരളിന് പ്രശ്‌നമുണ്ടെങ്കില്‍ കാലിന്റെ അടിഭാഗത്ത് വേദനയും വീക്കവും ഉണ്ടാകണം.

പാദങ്ങളുടെ മരവിപ്പ്:

ഹെപ്പറ്റൈറ്റിസ് സി അണുബാധയോ ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ് മൂലമോ കരള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് കാലുകളില്‍ മരവിപ്പോ ഇക്കിളിയോ അനുഭവപ്പെടാം. ഈ രണ്ട് പ്രശ്നങ്ങളും പ്രമേഹ രോഗികളിലും കാണപ്പെടുന്നു. കരള്‍ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത് വളരെ സാധാരണമാണ്. തലച്ചോറിനും സുഷുമ്‌നാ നാഡിക്കും പുറത്തുള്ള ഞരമ്പുകളെ തകരാറിലാക്കുന്ന പെരിഫറല്‍ ന്യൂറോപ്പതിയാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കുന്നത്.

കരള്‍ രോഗത്തിന്റെ മറ്റു കാരണങ്ങള്‍:

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍, ഭക്ഷണത്തില്‍ വളരെയധികം പഞ്ചസാര കഴിക്കുന്നത്, സംസ്‌കരിച്ച ഭക്ഷണം അമിതമായ അളവില്‍ കഴിക്കുന്നത്, പച്ചക്കറികള്‍ കഴിക്കാത്തത്, അമിതമായ മദ്യപാനം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാത്തത്.

എന്താണ് ആല്‍ക്കഹോളിക്, നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ്:

അമിതമായ അളവില്‍ മദ്യം കഴിക്കുമ്പോഴാണ് ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ് ഉണ്ടാകുന്നത്. ധാരാളം കൊഴുപ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുമ്പോള്‍ നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ് അഭിമുഖീകരിക്കേണ്ടി വരും, ഇതുമൂലം കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ തുടങ്ങുന്നു.

ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങള്‍:

സിറോസിസിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണെന്ന് എന്‍എച്ച്എസ് പറയുന്നു. ക്ഷീണം, ബലഹീനത, അസുഖം, വിശപ്പ് കുറവ്, ശരീരഭാരം കുറയുക, കൈപ്പത്തികളില്‍ ചുവന്ന പാടുകള്‍, രക്തകോശങ്ങളുടെ ചെറിയ വലകള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് സാധാരണ കണ്ടു വരാറുള്ള ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങള്‍. 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*