34 കോടി പിരിച്ചെടുക്കാന്‍ ആപ്പ് നിര്‍മ്മിച്ചത് ഈ യുവാക്കള്‍; ആപ്പിന് പ്രത്യേകതകള്‍ ഏറെ

മലപ്പുറം: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റഹീമിന് മോചനത്തിന് ആവശ്യമായ 34 കോടി പിരിച്ചെടുക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചതിന് പിന്നില്‍ മൂന്ന് യുവാക്കള്‍. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശി ആശ്ഹര്‍, കുഴിമണ്ണ സ്വദേശി മുഹമ്മദ് ഷുഹൈബ്, ആനക്കയം സ്വദേശി മുഹമ്മദ് ഹാഷിം എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പേര്‍. ‘സ്‌പൈന്‍ കോഡ്‌സ്’ എന്ന മലപ്പുറത്തെ ഇവരുടെ സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് ആപ്പ് നിര്‍മ്മിച്ചത്.

ഫെബ്രുവരി അവസാനമാണ് അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്റ് കമ്മിറ്റി ക്രൗഡ് ഫണ്ടിങ്ങിനായി കസ്റ്റമൈസ്ഡ് മൊബൈല്‍ ആപ്പ് വേണമെന്ന ആവശ്യവുമായി സമീപിച്ചത്. മാര്‍ച്ച് ഏഴിന് തന്നെ ആപ്പ് ലോഞ്ച് ചെയ്തു. അയച്ച പണം കൃത്യമായി ക്രെഡിറ്റ് ആയി, ഇതുവരെ എത്ര ലഭിച്ചു, ഏത് സംസ്ഥാനം, ജില്ല, വാര്‍ഡ്, ഏത് സംഘടന, വ്യക്തി എന്നുവരെ ഒറ്റക്ലിക്കില്‍ അറിയാന്‍ കഴിയും എന്നതാണ് ആപ്പിന്റെ പ്രത്യേകത.

Be the first to comment

Leave a Reply

Your email address will not be published.


*