കോട്ടയത്ത് അമ്പലക്കള്ളൻമാർ പെരുകുന്നു; ആന്വേഷണം ഊർജിതമാക്കി പോലീസ്

കോട്ടയം: ജില്ലയിൽ രണ്ടിടത്തായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടന്നു. കോട്ടയം ചാന്നാനിക്കാട് ശ്രീ മഹാവിഷണു ക്ഷേത്രത്തിലും ചങ്ങനാശ്ശേരി വാഴപ്പള്ളി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇരുക്ഷേത്രങ്ങളിലെയും കാണിക്കവഞ്ചി കുത്തിത്തുറന്നായിരുന്നു മോഷണം.

രാവിലെ കാണിക്ക മണ്ഡപത്തിൽ വിളക്ക് തെളിയിക്കാനെത്തിയ നാട്ടുകാരാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടർന്ന് വാർഡ് മെമ്പറിനെയും പിന്നീട് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സമീപത്തെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്താൻ ശ്രമിച്ചതായും കണ്ടെത്തി.

ജംഗ്ഷനിലെ സെന്റ് മേരീസ് ജറുസലേം ക്നാനായ സുറിയാനി പള്ളിയിലെ കുരിശും തൊട്ടിയുടെ(കപ്പേള) വാതിൽ തകർക്കാനും ശ്രമിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും രണ്ടരയോടെയാണ് മോഷണ ശ്രമം നടന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്തിന്റെ 18, 5 വാർഡുകളിലായാണ് കാണിക്കമണ്ഡപവും കുരിശും തൊട്ടിയും സ്ഥിതി ചെയ്യുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*