ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തൃശ്ശൂര്‍ : സംസ്ഥാനത്ത് മഴ കടുത്തതോടെ പല കുടുംബങ്ങളും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളില്‍ അഭയം തേടിയിരുന്നു. മഴവെള്ളം കയറി ദിവസങ്ങളോളം അടച്ചിട്ട വീടുകളിലേക്ക് തിരികെ എത്തുന്നവർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​ര്‍ദേ​ശ​ങ്ങള്‍ നല്കിയിരിക്കുകയാണ് ഇപ്പോള്‍ തൃശ്ശൂര്‍​ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി.

വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ണു​ന​ശീ​ക​ര​ണി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി മാത്രമേ പ്രവേശിക്കാൻ പാടുള്ളൂവെന്ന് നിർദേശം ഉണ്ട്.

  • മേ​ല്‍ക്കൂ​ര​ക​ളും ഭി​ത്തി​ക​ളും ബ​ല​ഹീ​ന​മ​ല്ലെ​ന്നും വി​ള്ള​ലി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കു​ക
  • മ​ലി​ന​മാ​യ കി​ണ​റു​ക​ളും കു​ടി​വെ​ള്ള ടാ​ങ്കു​ക​ളും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബ്ലീ​ച്ചി​ങ് പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച് ശു​ദ്ധീ​ക​രി​ച്ച ശേ​ഷം ഉ​പ​യോ​ഗി​ക്കു​ക
  • ക​ക്കൂ​സ് ടാ​ങ്ക് വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ത​ക​ര്‍ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.
  • കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ന​ന്നാ​ക്ക​ണം.
  • ശു​ചി​മു​റി​യും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മേ ഉ​പ​യോ​ഗി​ക്കാ​വൂ.
  • കൈ​കാ​ലു​ക​ളി​ല്‍ മു​റി​വു​ള്ള​വ​ര്‍ ഡോ​ക്ട​റെ ക​ണ്ട് ഉ​പ​ദേ​ശം തേ​ടി​യ ശേ​ഷം ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​വൂ.

 

    • വീ​ടു​ക​ളി​ല്‍ തു​റ​ന്ന നി​ല​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റും മ​ലി​ന​മാ​കാ​ൻ ഇ​ട​യു​ള്ള​തി​നാ​ല്‍ ഉ​പ​യോ​ഗി​ക്ക​രു​ത്
    • മ​ലി​ന ജ​ല​വു​മാ​യി സ​മ്പ​ര്‍ക്കം ഉ​ണ്ടാ​യ​വ​രും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രും ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ഗു​ളി​ക 200 എം.​ജി (100 എം.​ജി*2) ക​ഴി​ക്ക​ണം. ഒ​റ്റ ഡോ​സ് ഒ​രാ​ഴ്ച മാ​ത്ര​മേ സു​ര​ക്ഷി​ത​ത്വം ന​ല്‍കൂ.
    • ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ക്യാ​മ്പു​ക​ളി​ലും മ​രു​ന്ന് ല​ഭ്യ​മാ​ണ്. ആ​റാ​ഴ്ച മു​ട​ങ്ങാ​തെ ക​ഴി​ക്ക​ണം.
    • ഭ​ക്ഷ​ണ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍, ഗ്ലാ​സു​ക​ള്‍ തു​ട​ങ്ങി​യ​വ തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ല്‍ ഒ​രു ശ​ത​മാ​നം ക്ലോ​റി​ന്‍ ലാ​യ​നി​യി​ല്‍ 20-30 മി​നി​റ്റ് വെ​ച്ച ശേ​ഷം ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ക.
    • വീ​ട് വൃ​ത്തി​യാ​ക്കു​മ്പോ​ള്‍ പാ​ഴ്‌​വ​സ്തു​ക്ക​ള്‍ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​രു​ത്
    • ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്രം താ​മ​സം ആ​രം​ഭി​ക്കു​ക
    • മെ​യി​ന്‍ സ്വി​ച്ച് ഓ​ഫാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക. വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കും മു​മ്പ്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക , മ​ലി​ന ജ​ല​ത്തി​ല്‍ ജോ​ലി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യ​ക്തി​ഗ​ത സു​ര​ക്ഷ ഉ​പാ​ധി​ക​ള്‍ (ഗം​ബൂ​ട്ട്, കൈ​യു​റ) നി​ര്‍ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്കു​ക

Be the first to comment

Leave a Reply

Your email address will not be published.


*