
കോട്ടയം: പൂരാവേശത്തിൽ ലയിച്ച് അക്ഷര നഗരി. കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായുള്ള തിരുനക്കര പൂരം പൂരപ്രേമികളെ ആവേശത്തിലാക്കി.വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി താഴൂൺ മഠം കണ്‌ഠര് മോഹനര് ദീപം തെളിയിച്ചു പൂരത്തിന് സമാരംഭം കുറിച്ചു.
സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ക്ഷേത്രോപദേശക സമിതി അംഗങ്ങളും പങ്കെടുത്തു. അമ്പല മൈതാനത്ത് കിഴക്കൻ പടിഞ്ഞാറൻ ചേരു ഭാഗങ്ങളിലായി 22 ആനകളാണ് അണിനിരന്നത്. പെരുവനം കുട്ടൻ മാരാരും 111 കലാകാരന്മാരും ചേർന്ന് ഒരുക്കിയ പഞ്ചാരിമേളം പൂരത്തിന് കൊഴുപ്പേകി.
തൃക്കടവൂർ ശിവരാജു, തിരുനക്കരയപ്പൻ്റെ തിടമ്പേറ്റി. പാമ്പാടി രാജൻ ഭഗവതിയുടെ തിടമ്പേറ്റി, ഈരാറ്റുപേട്ട അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, പാമ്പാടി സുന്ദരൻ, ഉഷശ്രീ ശങ്കരൻകുട്ടി, കിരൺ നാരായണൻകുട്ടി, കാഞ്ഞിരക്കാട്ട് ശേഖരൻ, തടത്താവിള രാജശേഖരൻ, ചൈത്രം അച്ചു, മീനാട് വി നായകൻ, വേമ്പനാട് അർജുനൻ, തോട്ടയ്ക്കാട് കണ്ണൻ, മീനാട് കേശു, തോട്ടയ്ക്കാട് രാജശേഖരൻ, കരിമണ്ണൂർ ഉണ്ണി, ആക്കാവിള വിഷ്‌ണു നാരായണൻ, ചുരൂർമഠം രാജ ശേഖരൻ, കുന്നമ്മേൽ പരശുരാമൻ, വേമ്പനാട് വാസുദേവൻ, ഉണ്ണിപ്പള്ളി ഗണേശൻ, കല്ലത്താഴ് ശിവസുന്ദർ എന്നീ ആനകളാണ് പൂരത്തിന് അണിനിരക്കുന്നത്. 24- ന് ക്ഷേത്രോത്സവം സമാപിക്കും.
Be the first to comment