കേസിൽ നീതി കിട്ടുന്നില്ല; തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചുതകർത്തു

തിരുവല്ലയിൽ ജഡ്ജിയുടെ കാറിന് നേരെ ആക്രമണം. തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാറാണ് അടിച്ചു തകർത്തത്. ഇന്ന് വൈകീട്ട് നാലരയോടെ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം. കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനമാണ് അടിച്ചു തകർത്തത്. സംഭവത്തിൽ പ്രതി ജയപ്രകാശിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തന്റെ കേസിൽ നീതി കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ജയപ്രകാശ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിൽ കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ തകർന്നിട്ടുണ്ട്. ജഡ്ജിയുടെ ഉപയോഗത്തിനായി സർക്കാർ അനുവദിച്ചിരുന്ന കാറാണ് അടിച്ചു തകർത്തത്. പ്രതിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*