കേരളത്തിൽ റെയിൽവേ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും തിരുവനന്തപുരം സെൻട്രൽ ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ഒന്നാമത്. റെയിൽവേ പുറത്തുവിട്ട 2022-23 വർഷത്തെ കണക്കിലാണ് ഇക്കാര്യമുള്ളത്. 215.95 കോടി രൂപയാണ് കഴിഞ്ഞ ഒരുവർഷം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് വരുമാനമായി ലഭിച്ചത്. ഈ കാലയളവിൽ 1.09 കോടിയിലേറെ ആളുകളാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്തത്.

വരുമാനത്തിന്‍റെ കാര്യത്തിൽ രണ്ടാമത് എറണാകുളം ജംഗ്ഷൻ സ്റ്റേഷനാണ്. എറണാകുളം ജങ്ഷൻ സ്റ്റേഷൻ 213.43 കോടി രൂപയുമായി തിരുവനന്തപുരം സെൻട്രലിന് പിന്നിൽ രണ്ടാമതെത്തി. വരുമാനത്തിൽ മൂന്നാമത് കോഴിക്കോടാണ്. 147.40 കോടി രൂപയാണ് കോഴിക്കോട് സ്റ്റേഷനിൽനിന്ന് റെയിൽവേയ്ക്ക് ലഭിച്ച വരുമാനം.

വരുമാനത്തിൽ തൃശൂർ(136.61 കോടി രൂപ), പാലക്കാട്(103.14 കോടി രൂപ), എറണാകുളം നോർത്ത്(97.24 കോടി രൂപ), കണ്ണൂർ(87.06 കോടി രൂപ), കൊല്ലം(84.83 കോടി രൂപ) എന്നീ സ്റ്റേഷനുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവയുടെ കാര്യത്തിൽ ആലുവ, കോട്ടയം, ചെങ്ങന്നൂർ, ഷൊർണൂർ, കായംകുളം, കൊച്ചുവേളി, തലശേരി, കാസർഗോഡ്, ആലപ്പുഴ, തിരൂർ സ്റ്റേഷനുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*