തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗണേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ മനഃപൂര്‍വ്വം വീഴ്ച വരുത്തിയെന്ന റിപ്പോർട്ടില്‍ അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. പൊതു ഓടയിലേക്ക് മലിനജലം ഒഴുക്കി വിട്ടതിന് പോത്തീസ് സ്വര്‍ണ മഹല്‍ അടച്ചുപൂട്ടിക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.
ഇക്കാര്യം ഗണേഷിനെ അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നങ്കിലും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹെല്‍ത്ത് സ്‌ക്വാഡ് നേരിട്ട് വിവരമറിയിച്ചിട്ടും ഗണേഷ് കുമാര്‍ സ്ഥലത്ത് ഹാജരാവുകയോ ഡ്യൂട്ടിയില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
ഹെല്‍ത്ത് ഓഫീസറുടെ റിപ്പോര്‍ട്ടില്‍, മേയര്‍ ആര്യാ രാജേന്ദ്രനാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കുന്നതിനിടെ റെയില്‍വേ കരാര്‍ ജീവനക്കാരന്‍ ജോയി മരിച്ച തമ്പാനൂര്‍ പ്രദേശത്തെ മാലിന്യം നീക്കേണ്ട ചുമതലയും ഗണേഷ് കുമാറിനായിരുന്നു.
Be the first to comment