പതിവ് തെറ്റിക്കാതെ തിരുവഞ്ചൂർ എത്തി; തമ്പുരാട്ടിക്ക് ഉത്രാടക്കിഴി സമർപ്പിച്ചു

കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പതിവ് തെറ്റിക്കാതെ കോട്ടയം വയസ്ക്കര കൊട്ടാരത്തിൽ ഉത്രാടക്കിഴി സമർപ്പിച്ചു.

കോട്ടയം എംഎൽഎയായി എത്തിയ കാലം മുതൽ ഉത്രാടക്കിഴി സമർപ്പണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കാളിയായിരുന്നു. എന്നാൽ ഇക്കുറി ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിമാരെയും എംഎൽഎമാരെയും ഒഴിവാക്കി സർക്കാർ ഉദ്യോഗസ്ഥരാണ് ഉത്രാടക്കിഴി സമർപ്പിക്കുന്നതിനായി എത്തിയത്. ഇതോടെയാണ് സ്വന്തം നിലയിൽ തിരുവഞ്ചൂർ വയസ്കര കൊട്ടാരത്തിലെത്തി സൗമ്യവതി തമ്പുരാട്ടിയെ സന്ദർശിച്ചത്.

കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*