
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിഎംഡിആർഎഫിലേക്ക് സംഭാവന നൽകുന്നതിനെതിരായ കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവന തള്ളിയ അദ്ദേഹം വി.എം. സുധീരനും രമേശ് ചെന്നിത്തലയും നൽകിയ സംഭാവനകളെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു.
സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല ഇത്. ദുരന്തത്തെ രാഷ്ട്രീയ വത്ക്കരിക്കേണ്ടതില്ല. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എംപിമാർ സമ്മർദം ചെലുത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം.അതിന്‍റെ കണക്കുകൾ സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിഎംഡിആർഎഫിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ജനത്തിന് ഈ ഫണ്ടുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ സംസ്ഥാന സർക്കാർ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതബാധിതർക്കായി കെപിസിസി നൂറ് വീട് വച്ച് നൽകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Be the first to comment