തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ 46 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കരിങ്കുന്നം സ്വദേശി മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം.
വീട്ടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് 76 കാരിയായ അമ്മ മനുവിനെ വിളിച്ചത്. അറ്റകുറ്റപ്പണിക്കിടെ, അമ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം മകളെ ബലാത്സംഗം ചെയ്തു എന്നതാണ് പരാതി. അവശനിലയായ മകളെ അമ്മ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ അതിക്രമിച്ച് കയറല്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Be the first to comment