കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ 12 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 47 കോടി രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി

കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 46.72 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഗ്രാമീണമന്ത്രാലയത്തിൽ നിന്നും 57.46 കിലോമീറ്റർ ദൂരം പുനരുദ്ധരിക്കാനാണ് തുക അനുവദി ലഭിച്ചിരിക്കുന്നത്. ഈ കാര്യവുമായിബന്ധപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.

ആദ്യ ഘട്ടത്തിൽ 43 കിലോമീറ്റർ റോഡിനു പദ്ധതിയിൽ പണം അനുവദിച്ചിരുന്നു. ഇപ്പോഴത്തേത് ഉൾപ്പെടെ 101 കിലോമീറ്റർറോഡുകൾക്കാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പി.എം.ജി.എസ്.വൈസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ചിട്ടുള്ളത്. കേരള സംസ്ഥാന റൂറൽ റോഡ് ഡവലപ്പ്മെന്റ് ഏജൻസി ഉടൻ തന്നെ ടെൻഡർ ചെയ്ത് റോഡുകളുടെ നിർമ്മാണ ജോലികൾആരംഭിക്കുന്നതാണ്.

ചുവടെ പറയുന്ന റോഡുകൾക്കാണ് പുനർ നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

കടുത്തുരുത്തി ബ്ലോക്ക്‌:

  • മാണികാവ് – വട്ടീന്തുങ്കൽ – വട്ടക്കുന്ന് റോഡ് (4.59 കീ.മി, 3.67 കോടി രൂപ)
  • ചെമ്മനാകുന്ന് – മടക്കരിപ്പാവ്- പള്ളിക്കുന്ന് – മറ്റപ്പള്ളിക്കുന്ന് – മുളക്കുളം റോഡ് ( 5.86 കീ.മി, 4.76 കോടി രൂപ)
  • ആയാംകുടി – എഴുമാന്തുരുത്ത് – ആട്ടക്കൽ – കടുത്തുരുത്തി റോഡ് ( 3 .37 കീമി, 2.78 കോടി )

ളാലം ബ്ലോക്ക്:

  • പാറമട – കുരിക്കൽ – സെന്റ് തോമസ് – പരുവവനാടി – ചിറക്കണ്ടം – നടുവിൽ മാവ് റോഡ് ( 5.64 കീമി, 4.10 കോടി രൂപ )

മാടപ്പള്ളി ബ്ലോക്ക്:

  • സെന്റ് ജോൺസ് ചർച്ച് – പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ – വള്ളിക്കുന്ന് ദയറ റോഡ് ( 3.48 കി.മി, 2.77 കോടി രൂപ )

പാമ്പാടി ബ്ലോക്ക്:

  • ചാപ്പമറ്റം – ഒമ്പതാംമൈൽ – പരുതലമറ്റം – പടിഞ്ഞാറ്റുകര – മീനടം റോഡ് ( 3.75 കീമി, 2.78 കോടി രൂപ )
  • ചൂരക്കുന്ന് കോട്ടേപ്പള്ളി – എഴുവംകുളം – തച്ചിലങ്ങാട് മുളേക്കരി റോഡ് ( 3.1 കീമി, 2.66 കോടി രൂപ)
  • ചേർപ്പുങ്കൽ – മരങ്ങാട്ടുപള്ളി – എടാട്ടുമന – മണ്ടുപാടം – നെല്ലിപ്പുഴ – ഇട്ടിയപ്പാറ – പ്രർത്ഥനാ വൻ റോഡ് ( 3.9 കീമി, 3.24 കോടി രൂപ)
  • കുളങ്ങരപ്പടി – ചുണ്ടലിക്കാട്ടിൽ പടി – തറപ്പേൽപ്പടി റോഡ് ( 3 .29 കി.മി, 2.54 കോടി രൂപ)

ഉഴവൂർ ബ്ലോക്ക്:

  • മടയകുന്ന് – കുറവിലങ്ങാട് – കുര്യം – വില്ലോനികുന്നം റോഡ് ( 4.91 കി.മി, 4.48 കോടി രൂപ

മുളന്തുരുത്തി ബ്ലോക്ക് ( പിറവം ):

  • വെട്ടിക്കൻ – വെട്ടിത്തറ റോഡ് (12.27 കീമി, 10.57 കോടി രൂപ )

പാമ്പാക്കുട ബ്ലോക്ക് ( പിറവം ):

  • ശിവലി – ഗാന്ധിനഗർ – ശൂലം – തലവടി – ആറ്റുവേലിക്കുഴി – വിളങ്ങപ്ര – മാങ്കുളം – ആൽപാറ റോഡ് ( 3 .19 കീമി, 2.39 കോടി രൂപ)

Be the first to comment

Leave a Reply

Your email address will not be published.


*