അതിരമ്പുഴ പഞ്ചായത്ത് 10-ാം വാർഡിൽ നിർമിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് 10-ാം വാർഡിൽ നിർമിച്ച ഒതളമറ്റം 62-ാം നമ്പർ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ജയിംസ് കുര്യൻ, 10-ാം വാർഡ് മെംബർ ജോഷി ഇലഞ്ഞിയിൽ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  ജോസ് ഇടവഴിക്കൽ, ഏറ്റുമാനൂർ സി ഡി പി ഒ ഷെമിമോൾ, ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ജു പി. നായർ എന്നിവർ പ്രസംഗിച്ചു.

അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ ജോസ് ഓലപ്പുരയ്ക്കൽ, 40 വർഷത്തെ സേവനത്തിനു ശേഷം ഈ വർഷം വിരമിക്കുന്ന അങ്കണവാടി അധ്യാപിക ത്രേസ്യാമ്മ ജേക്കബ്, ഹെൽപർ ആനിയമ്മ ജോസഫ്, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വാർഡ് അംഗങ്ങളായ അർഷ ഉണ്ണി, അനിറ്റ ബെന്നി, ശ്രീനിധി രാജീവ്, ഡോണ ബിജോയ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*