
മുംബൈ: തോമസ് കെ തോമസ് എംഎൽഎ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. മുംബൈയില്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. മന്ത്രി എ കെ ശശീന്ദ്രന്‍ തോമസ് കെ തോമസിനെ പിന്തുണച്ചു. പി സി ചാക്കോ രാജിവെച്ച ഒഴിവിലാണ് തോമസ് കെ തോമസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകുന്നത്.
തോമസ് കെ തോമസ് സംസ്ഥാന പ്രസിഡന്റ് ആകണമെന്ന ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആവശ്യത്തെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി സി ചാക്കോ എതിര്‍ത്തില്ല. എന്‍സിപി സംസ്ഥാന-ജില്ലാ ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ ഈ മാസം 25ന് കേന്ദ്ര നിരീക്ഷകൻ ജിതേന്ദ്ര അവാഡ് കേരളത്തിലെത്തും. പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാര്‍ അടക്കമുള്ളവരുടെ പിന്തുണ കൂടി ഉറപ്പാക്കിയശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
തന്റെ രാജിക്കിടയാക്കിയ കാര്യങ്ങള്‍ യോഗത്തില്‍ പി സി ചാക്കോ യോഗത്തില്‍ വിശദീകരിച്ചു. ശരദ് പവാര്‍ പറഞ്ഞിട്ടും ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പിണറായി വിജയന്‍ തയ്യാറാകാതിരുന്നത് തനിക്ക് വലിയ വേദനയുണ്ടാക്കി. മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ ഉരുണ്ടുകൂടിയ പ്രശ്നങ്ങൾ പിളർപ്പിലേക്ക് നയിക്കുമെന്ന ഘട്ടമുണ്ടായതുകൊണ്ടാണ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നും പിസി ചാക്കോ വ്യക്തമാക്കി. പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി പി സി ചാക്കോ തുടരും.
tho
Be the first to comment