
തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിയുമായി ദേശീയ നേതൃത്വം. എംഎൽഎയെ എൻസിപി വർക്കിങ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതായി അധ്യക്ഷൻ ശരത്പവാർ അറിയിച്ചു. തോമസ് കെ തോമസിനെതിരെ പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്ന് കാണിച്ച് ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി.
ഇന്നലെയാണ് ശരത്പവാറിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നത്. ഇന്ന് തന്നെ എംഎൽഎക്കെതിരെ നടപടിയുണ്ടാവുമെന്ന് പുറത്ത് വന്നിരുന്നു. പരാതിയിൽ ഉടൻ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയിരുന്നു. തോമസ് കെ തോമസ് എൻസിപിയുടെ വർക്കിംഗ് കമ്മിറ്റി അംഗമാണ്. ഈ സ്ഥാനത്തുനിന്നും മാറ്റണമെന്നായിരുന്നു പരാതി. എന്നാൽ നടപടി എടുത്താലും പരാതിയിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് തോമസ് കെ തോമസ്. നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉന്നയിക്കാനാണ് തോമസ് കെ തോമസിന്റെ നീക്കം.
Be the first to comment