പുറത്താക്കിയവരെ തിരിച്ചെടുക്കണം; ക്നാനായ സഭാവിലക്കിനെതിരെ കോടതി

കോട്ടയം: ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ആരെയും ക്നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലെന്ന് കോടതി വിധി. ഇതര സമുദായങ്ങളില്‍ നിന്നുളള വിവാഹത്തിന്‍റെ പേരില്‍ ക്നാനായ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ തിരികെ എടുക്കണമെന്നും കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. നേരത്തെ കോട്ടയം സബ് കോടതിയും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് നല്‍കിയ അപ്പീല്‍  തളളിക്കൊണ്ടാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ സുപ്രധാന ഉത്തരവ്.

ക്നാനായ നവീകരണ സമിതിയാണ് സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിച്ചതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യവുമായി 2015 ല്‍ നിയമ വ്യവഹാരം തുടങ്ങിയത്. സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*