മള്‍ട്ടിവിറ്റാമിനുകള്‍ കഴിക്കുന്നവര്‍ ജാഗ്രതൈ! നേരത്തേയുള്ള മരണസാധ്യത കൂട്ടുമെന്ന് പഠനം

ദിവസവും മള്‍ട്ടി വിറ്റാമിനുകള്‍ കഴിക്കുന്നത് ആളുകളെ കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുന്നില്ലെങ്കിലും നേരത്തേയുള്ള മരണത്തിന് കാരണമാകുന്നതായി പഠനം. പൊതുവേ ആരോഗ്യമുള്ള നാല് ലക്ഷം പേരെ 20 വര്‍ഷം നിരീക്ഷിച്ചശേഷമാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ദീര്‍ഘായുസിന് മള്‍ട്ടിവിറ്റാമിന്‍ ഉപകരിക്കില്ലെന്ന് ജാമാ നെറ്റ് വര്‍ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ദിവസവും മള്‍ട്ടി വിറ്റാമിനുകള്‍ കഴിക്കുന്നവര്‍ക്ക് നേരത്തേയുള്ള മരണസാധ്യത നാല് ശതമാനം അധികമാണെന്നും പഠനം പറയുന്നു. മേരിലാന്‍ഡ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. എറിക്ക ലോഫ്റ്റ്ഫീല്‍ഡും സഹപ്രവര്‍ത്തകരും യുഎസിലെ പ്രധാന മൂന്ന് ആരോഗ്യപഠനങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി വിശകലനം ചെയ്തത്. ഇവരില്‍ എല്ലാവരുംതന്നെ 1990കളില്‍ മള്‍ട്ടി വിറ്റാമിന്‍ കഴിച്ചു തുടങ്ങിയവരായിരുന്നു. ഇവരുടെ ദിവസേനയുള്ള മള്‍ട്ടിവിറ്റാമിന്‍ ഉപയോഗം ഗവേഷകര്‍ പരിശോധിച്ചു.

ഇതില്‍നിന്ന് ദിവസേനയുള്ള മള്‍ട്ടിവിറ്റാമിന്‍ ഉപയോഗം മരണസാധ്യത കുറയ്ക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. മാത്രമല്ല ആദ്യ വര്‍ഷങ്ങളില്‍ ഉപയോക്താക്കള്‍ക്കിടയില്‍ നാല് ശതമാനം അധിക മരണസാധ്യതയും ഗവേഷകര്‍ പറയുന്നു. മള്‍ട്ടിവിറ്റാമിനുകളുടെ ദോഷഫലങ്ങള്‍ മരണത്തിന്‌റെ ഉയര്‍ന്ന അപകടസാധ്യത പ്രതിഫലിപ്പിക്കുന്നു. ഗുരുതര രോഗം ബാധിക്കുമ്പോള്‍ ദിവസേന മള്‍ട്ടിവിറ്റാമിനുകള്‍ ഉപയോഗിക്കുന്നവരുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ മള്‍ട്ടിവിറ്റാമിനുകള്‍ ഉപകാരപ്രദമാകുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. നീല്‍ ബര്‍നാര്‍ഡ് പറയുന്നു.

നാവികരെ സ്‌കര്‍വിയില്‍നിന്ന് രക്ഷിച്ചത് വിറ്റാമിന്‍ സി ആണ്. കാഴ്ചനഷ്ടത്തിലേക്ക് നയിക്കുന്ന പ്രായവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മസ്‌കുലാര്‍ ഡീ ജനറേഷന്‍ കുറയ്ക്കാന്‍ ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍സി, ഇ എന്നിവ ഉപകാരപ്പെടും. നേരത്തേയുള്ള മരണസാധ്യത പരിഗണിക്കാതെ വിറ്റാമിനുകള്‍ ഗുണം ചെയ്യുമെന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് ഡോ. നീല്‍ പറയുന്നു. മള്‍ട്ടിവിറ്റാമിനുകള്‍ അമിതമായി നല്‍കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. മള്‍ട്ടിവിറ്റാമിനുകള്‍ സഹായകമല്ല എന്നതാണ് പ്രധാനമെന്ന് ഡോ. ബര്‍ണാര്‍ഡ് പറയുന്നു. മള്‍ട്ടിവിറ്റാമിനുകള്‍ക്ക് പകരം ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കേണ്ടത്. മൈക്രോന്യൂട്രിയന്‌റുകള്‍, മാക്രോന്യൂട്രിയന്‌റുകള്‍, നാരുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

മള്‍ട്ടിവിറ്റാമിനുകളുടെ ഉപയോഗം കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതിന് സഹായകരമല്ലെന്നാണ് പഠനം പ്രധാനമായും കാണിക്കുന്നതെന്ന് ഡോ. ജെയ്ഡ് എ കോബേണ്‍ എബിസി ന്യൂസിനോട് പറഞ്ഞു. ഭൂരിഭാഗം മള്‍ട്ടിവിറ്റാമിനുകള്‍ക്കും വലിയ തുക ചെലവാക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. സപ്ലിമെന്‌റുകള്‍ക്ക് പകരം ഭക്ഷണത്തിലൂടെ വിറ്റാമിനുകള്‍ ലഭിക്കുന്നുണ്ടെന്നതാണ് ഉറപ്പ് വരുത്തേണ്ടത്. കൂടുതല്‍ പച്ചക്കറികളും മുഴുധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഭക്ഷണക്രമീകരണത്തില്‍ ഉള്‍പ്പെടുത്താം. ചുവന്ന മാംസത്തിന്‌റെയും മദ്യത്തിന്‌റെയും ഉപയോഗവും പരിമിതപ്പെടുത്താം.

Be the first to comment

Leave a Reply

Your email address will not be published.


*