മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു; 4 പേർ പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച. ജൂബിലി ജംഗ്‌ഷന് സമീപത്ത് വച്ചാണ് കാറിൽ എത്തിയ സംഘം സ്കൂട്ടറിൽ യാത്രചെയ്തിരുന്ന ഉടമകളെ ഇടിച്ചു വീഴ്ത്തിയത്.

സംഭവത്തിൽ തൃശൂർ കണ്ണൂർ സ്വദേശികളായ ലിജിൻ രാജൻ, നിഖിൽ,സജിത്ത് സതീഷ്, പ്രബിൻ ലാൽ എന്നിവർ തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. സംഘത്തിലുള്ള മറ്റ് അഞ്ചുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഉടമകളുടെ കൈയ്യിൽ സ്വർണ്ണം ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം കവർച്ച നടത്തിയത്.പ്രതികൾ സഞ്ചരിച്ച വാഹനം തൃശൂർ ഭാഗത്തേക്ക് പ്രവേശിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. സ്വർണ്ണം കണ്ടെടുക്കുന്നതിനും മറ്റു പ്രതികൾക്കുമായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യൂസഫും ഷാനവാസും പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*