ബി.സി.എം കോളജിൽ ത്രിദിന ദേശീയ ഗണിതശാസ്ത്ര ശിൽപശാല ആരംഭിച്ചു

കോട്ടയം:  ബി.സി.എം കോളജ്‌ ഗണിതശാസ്ത്രവിഭാഗവും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും സംയുക്തമായി ഭാരത സര്‍ക്കാറിന്റെ സയന്‍സ്‌ എഞ്ചിനീയറിങ് റിസര്‍ച്ച്‌ ബോര്‍ഡിന്റെയും കേരള സ്റ്റേറ്റ്‌ കൗണ്‍സില്‍ ഫോര്‍ സയന്‍സ്‌ ടെക്നോളജി ആന്‍ഡ്‌ എന്‍വയോണ്‍മെന്റിന്റേയും സഹകരണത്തോടെ മെയ്‌ 23 മുതല്‍ 25 വരെ നടത്തപ്പെടുന്ന ത്രിദിന ദേശീയ ഗണിതശാസ്ത്ര ശിൽപശാല ആരംഭിച്ചു. 

ഐ.ഐ.ടി ബോംബെയിലെ പ്രൊഫസര്‍ ആയ ഡോ. ശിവരാമകൃഷ്ണന്‍ ശിവസുവബ്രമണ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.സ്റ്റെഫി തോമസ്‌ അധ്യക്ഷത വഹിച്ചു. ഡോ. റ്റി എം ജോസഫ്‌, റവ. ഫാ ഫില്‍മോന്‍ കളത്ര, ക്യാപ്റ്റന്‍ ജെയ്‌സ്‌ കുര്യന്‍, പ്രൊഫ ആന്‍ ജോണ്‍സ്‌, ഡോ. അനു വർഗീസ്‌എന്നിവര്‍ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*