ഇടുക്കിയില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു; അമ്മയും മകളും ഉള്‍പ്പടെ മൂന്ന് മരണം

തൊടുപുഴ: ഇടുക്കി ചിന്നക്കനാലില്‍ ഇരുചക്ര വാഹനം അപകടത്തില്‍ പെട്ട് അമ്മയും മകളും അടക്കം മൂന്ന് പേര്‍ മരിച്ചു. ചിന്നക്കനാല്‍ തിടീര്‍നഗര്‍ സ്വദേശി അഞ്ജലി(25), മകള്‍ അമേയ (4), അഞ്ജലിയുടെ അനിയൻ്റെ ഭാര്യ ജെന്‍സി(21) എന്നിവരാണ് മരിച്ചത്

ടാങ്ക്കുടിക്ക് സമീപം ഇറക്കത്തില്‍ ഇരുചക്ര വാഹനത്തിൻ്റെ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ജെന്‍സിയെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*