പാലക്കാട് കണ്ണനൂരിൽ കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

പാലക്കാട്: കണ്ണനൂരിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. തങ്കമുത്തുവിൻ്റെ ഭാര്യ, മകൻ, സഹോദരി എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമല്ല. കാർ റോഡരികിലെ പരസ്യബോർഡിൽ ഇടിച്ചുമറിഞ്ഞതാണ് അപകടകാരണം. മകളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവേയാണ് അപകടം ഉണ്ടായത്.

Be the first to comment

Leave a Reply

Your email address will not be published.


*