
കോട്ടയം :ടോറസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. സംക്രാന്തി സ്വദേശികളായ ആൽവിൻ (22), ഫാറൂഖ് (20) , തിരുവഞ്ചൂർ തുത്തൂട്ടി സ്വദേശി പ്രമീൺ മാണി (24) എന്നിവരാണ് മരിച്ചത്. കുമാരനല്ലൂർ വല്യാലിൻ ചുവടിനു സമീപത്ത് വച്ച് ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. കുമാരനല്ലൂർ ഭാഗത്തുനിന്നും കുടമാളൂരിലേക്ക് വരുകയായിരുന്ന ടോറസ് ലോറിയും എതിർ ഭാഗത്തുനിന്നും വന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. ബൈക്ക് പൂർണ്ണമായും തകർന്നു.
മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഗാന്ധിനഗർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Be the first to comment