തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണം: മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും

തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണത്തില്‍ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എഡിജിപി എംആര്‍ അജിത് കുമാറിന്റെ വീഴ്ചയേക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. നിയമസഭ സമ്മേളനം പൂര്‍ത്തിയായശേഷമാകും മൊഴി നല്‍കുക.

തൃശൂര്‍ പൂരം കലക്കലിലെ പൊലീസ് ഇടപെടല്‍ സിപിഐ വലിയ വിമര്‍ശനമായി ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇക്കാര്യത്തിലൊരു ത്രിതല അന്വേഷണം അഞ്ച് മാസം മുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അന്വേഷണം ഇഴയുന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണിപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പിനായി സമയം തേടിയപ്പോള്‍ നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നല്‍കാമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. കെ രാജന്റെ മൊഴി എടുത്തതിന് ശേഷം എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴിയും എടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*