തൃശ്ശൂർ പൂരം; വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ. രാജൻ

തൃശൂർ: വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ. രാജൻ. വിവാദമാക്കൻ ശ്രമിക്കുന്നത് ഗുണം ചെയ്യില്ലെന്നും ദേവസ്വങ്ങള്‍ക്ക് ചെറിയ നീരസമുണ്ടെന്നും കെ. രാജൻ പറഞ്ഞു.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെ തന്നെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലര്‍ച്ചെ തന്നെ നടത്താനും തീരുമാനമായത്. പോലീസ് അമിതമായി ഇടപെടല്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പൂരം മണിക്കൂറുകളോളം നിര്‍ത്തിവച്ചത്. ഇതോടെ അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകിയത്.

Be the first to comment

Leave a Reply

Your email address will not be published.


*