
യൂട്യൂബിന്റെ മേഖലയില്‍ കയറി കളിക്കൊനുരങ്ങി ടിക്‌ടോക്. ഷോര്‍ട് വീഡിയോ പ്ലാറ്റ്‌ഫോമായിരുന്ന ടിക്‌ടോക്, 30 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ഫീചറുമായി എത്തുകയാണ്. ജനപ്രീതിയില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന പ്ലാറ്റ്‌ഫോമായ ടിക്‌ടോക് പുതിയ ഫീച്ചറുമായി എത്തുന്നത് യൂട്യൂബിന് വെല്ലുവിളിയായേക്കും എന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ടിക് ടോകിന്റെ ഐഒഎസ് ബീറ്റ വേര്‍ഷനില്‍ ഈ ഫീച്ചര്‍ എത്തിയിട്ടുണ്ടെന്ന് ചില ഉപയോക്താക്കള്‍ അറിയിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയതായി യുകെയിലെ ചില ഉപയോക്താക്കള്‍ പറയുന്നു.
Be the first to comment