ടിം ഹോർട്ടൺസ് ഇനി ഇന്ത്യയിലും

കാനഡയിലെ മികച്ച  കോഫി ബ്രാൻഡായ ടിം ഹോർട്ടൺസ് ഇന്ത്യയിലേക്ക്. കാപ്പിക്ക് പുറമെ ബേക്കഡ് ഗുഡ്‌സ് ബ്രാൻഡ് കൂടിയാണ്  ടിം ഹോർട്ടൺസ്. നിലവിൽ രണ്ട് സ്റ്റോറുകളാണ് ഇന്ത്യയിൽ ഹോർട്ടൺസ് ആരംഭിക്കുക. തുടർന്ന് മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 240 കോടി മുതൽ മുടക്കിൽ ഇന്ത്യയിൽ 120 സ്റ്റോറുകൾ തുറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇന്ത്യയിലെ ടിം ഹോർട്ടൺസ് ഫ്രാഞ്ചൈസിയുടെ സിഇഒ നവിൻ ഗുർനാനി പറഞ്ഞു. 

ഒരു സ്റ്റോർ തുറക്കാൻ ഏകദേശം 2 കോടി രൂപ ചെലവ് വരും. അടുത്ത 3 വർഷത്തിനുള്ളിൽ 120 സ്റ്റോറുകൾ തുറക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.  ദില്ലിയിലായിരിക്കും ആദ്യ സ്റ്റോർ ആരംഭിക്കുക തുടർന്ന് പഞ്ചാബിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കൂടുതൽ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു.

ടിം ഹോർട്ടൺസിന്റെ ഇന്ത്യയിലെ പ്രവേശനം നിർണായകമാണെന്ന് നവിൻ ഗുർനാനി പറയുന്നു.  ഇതിനകം കമ്പനിക്ക് 350-ലധികം സ്റ്റോറുകളുണ്ട്. ടിം ഹോർട്ടൺസ് കടന്നു വരുന്ന നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ. ചൈന, സൗദി അറേബ്യ, യുകെ എന്നിവയിലേക്കും കമ്പനി സ്റ്റോറുകൾ വ്യാപിപ്പിക്കും. 

2025-ഓടെ ഇന്ത്യൻ കോഫി റീട്ടെയിൽ ശൃംഖല 850 മില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനാൽ ടിം ഹോർട്ടൺസിന് ഇന്ത്യ ഒരു പ്രധാന വിപണിയാണ് എന്നും സിഇഒ നവിൻ ഗുർനാനി അഭിപ്രായപ്പെട്ടു.  

Be the first to comment

Leave a Reply

Your email address will not be published.


*