തടിലോറി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു; ഗതാഗത തടസ്സം നീക്കി ജയ് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ: വീഡിയോ റിപ്പോർട്ട്

തടി ലോഡുമായി വന്ന വാഹനം വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തതിനെ തുടർന്ന് കോട്ടമുറി – ആനമല റോഡിൽ  ഗതാഗതം തടസപ്പെട്ടു.  ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. സ്കൂളുകൾ വിട്ടു വിദ്യാർഥികൾ പോകുന്ന സമയമായിരുന്നു. വലിയൊരു അപകടമാണ് ഒഴിവായത്.

കോട്ടമുറി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അവസരോചിതമായി ഉണർന്ന് പ്രവർത്തിച്ച് റോഡ് സൈഡിലെ കുഴികൾ അടച്ച് വാഹനഗതാഗതം സാദ്ധ്യമാക്കി. അസോസിയേഷൻ ഭാരവാഹികളായ ജെയിംസ് കുര്യൻ, റിട്ട. എസ്.ഐ ജോണി തോട്ടപ്പളളി, ബോബി മാനാട്ട് , ജോസ് മൂർത്തിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. കെ എസ് ഇ ബി ഉദ്യാഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*