പാർട്ടി തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ

തൃശൂർ: പാർട്ടി തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ. തൃശൂരിൽ ടി.എൻ പ്രതാപനെ മാറ്റി കെ. മുരളീധരനെ കളത്തിലിറക്കുകയാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പ്രതാപൻ. രാഷ്ട്രീയത്തിലാവശ്യം സംഘബലമല്ല, മറിച്ച് ബുദ്ധിപരമായ നീക്കമാണ്. തൃശൂർ ഉൾപ്പെടെയുള്ള കേരളത്തിലെ ലോക്സഭാ സീറ്റുകളിലെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി പട്ടികയിൽ വമ്പൻ സർപ്രൈസ് ഉണ്ടാകുമെന്ന് കോൺഗ്രസ് യോഗത്തിനു ശേഷം നേതാക്കൾ പറഞ്ഞിരുന്നു. വടകര എംപിയായ മുരളീധരൻ തൃശൂരിൽ മത്സരത്തിനിറങ്ങുമെന്നതാണ്  അഭ്യൂഹം. ടി.എൻ പ്രതാപൻ തൃശൂരിൽ ഉറപ്പായ സ്ഥാനാർഥിയായിരുന്നു. പ്രതാപനായി എഴുതിയ ചുവരെഴുത്തുകൾ മായിക്കണമെന്ന അവസ്ഥയാണിപ്പോൾ. മാത്രമല്ല, പ്രതാപനായി 3 ലക്ഷത്തോളം പോസ്റ്ററുകളാണ് തൃശൂരിൽ തയാറാക്കിയിരുന്നത്. ഇന്നലെവരെ ഉണ്ടായിരുന്ന തൃശൂരിലെ രാഷ്ട്രീയ സ്ഥിതി മാറിമറിഞ്ഞത് പത്മജ വേണുഗോപാലിന്‍റെ കൂറുമാറ്റത്തോടെയാണ്. ഇതോടെ സഹോദരനെതിരേ സുരേഷ് ഗോപിക്കായി പ്രചാരണത്തിന് പത്മജ തൃശൂരിൽ ഇറങ്ങുമെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*